കോടീശ്വരന്മാരുടെ ഭക്ഷണം😱🔥 | most expensive food in the world | beluga caviar in Malayalam | Sturgeon

ബെലൂഗ കാവിയർ എന്ന പേരിൽ അറിയപ്പെടുന്ന ഭക്ഷണ പദാർത്ഥം ലോകത്തിലെ തന്നെ ഏറ്റവും ചിലവ്‌ കൂടിയ ഭക്ഷണ പദാർത്ഥമായി മാറിക്കഴിഞ്ഞു. ഒരു ഔൺസ്‌ കാവിയറിന്‌ 200 മുതൽ 300 ഡോളർ വരെയാണ്‌ വില വരുന്നത്‌ ആൻഡ്രോമസ്‌ മൽസ്യങ്ങളുടെ ഇനത്തിൽപ്പെടുന്ന ഒരിനം മൽസ്യമാണ്‌ ബെലുഗ അല്ലെങ്കിൽ സ്റ്റർജിൻ. കാസ്പിയൻ, ബ്ലാക്ക്സീകളിൽ കണ്ടു വരുന്ന ബെലുഗ സ്റ്റർജിയന്റെ മുട്ടയാണ്‌…

കോടീശ്വരന്മാരുടെ ഭക്ഷണം😱🔥 | most expensive food in the world | beluga caviar in Malayalam | Sturgeon

Source

0
(0)

ബെലൂഗ കാവിയർ എന്ന പേരിൽ അറിയപ്പെടുന്ന ഭക്ഷണ പദാർത്ഥം ലോകത്തിലെ തന്നെ ഏറ്റവും ചിലവ്‌ കൂടിയ ഭക്ഷണ പദാർത്ഥമായി മാറിക്കഴിഞ്ഞു. ഒരു ഔൺസ്‌ കാവിയറിന്‌ 200 മുതൽ 300 ഡോളർ വരെയാണ്‌ വില വരുന്നത്‌ ആൻഡ്രോമസ്‌ മൽസ്യങ്ങളുടെ ഇനത്തിൽപ്പെടുന്ന ഒരിനം മൽസ്യമാണ്‌ ബെലുഗ അല്ലെങ്കിൽ സ്റ്റർജിൻ. കാസ്പിയൻ, ബ്ലാക്ക്സീകളിൽ കണ്ടു വരുന്ന ബെലുഗ സ്റ്റർജിയന്റെ മുട്ടയാണ്‌ ബെലൂഗ കാവിയറിനു വേണ്ടി ഉപയോഗിക്കുന്നത്‌. രണ്ട്‌ ദശകത്തോളമെടുക്കും ഒരു ബെലൂഗ മൽസ്യം വളർന്ന്‌ മധ്യപ്രായത്തിലെത്താൻ. ആ സമയത്ത്‌ ഏകദേശം രണ്ട്‌ ടൺ ഭാരം വരും ഇവക്ക്‌.
മറ്റ്‌ കടൽ മീനുകളോട്‌ താരതമ്യപ്പൊടുത്തുബോൾ ബെലുഗയിൽ അടങ്ങിയിരിക്കുന്നത്‌ വലുതും മൃദുവുമായ മുട്ടകളാണ്‌. ശുദ്ധീകരിച്ചും അല്ലാതെയും മൽസ്യമുട്ട കൊണ്ടുള്ള കാവിയർ വിഭവങ്ങൾ ലഭ്യമാണ്‌. ശുദ്ധീകരിച്ചവ കേടുവരാതിരിക്കുമെങ്കിലും അതിന്റെ രൂപത്തിലും രുചിയിലുമുള്ള ഗുണം കുറഞ്ഞു പോകുമെന്നാണ്‌ വിദഗ്ധർ പറയുന്നത്‌. ശുദ്ധീകരിക്കാത്തവക്ക്‌ വിപണിയിൽ വലിയ ആവശ്യക്കാരാണ്‌ ഉള്ളത്‌.രൂപഘടനയിലും രുചിയിലും വെണ്ണയോട്‌ സാദൃശ്യമുള്ള ബെലുഗ കാവിയർ ക്രീമിയാണെന്നും രുചിച്ചു നോക്കിയവർ അഭിപ്രായപ്പെടുന്നു. ചാര നിറത്തിലും പർപ്പിൾ നിറത്തിലും കറുപ്പ്‌ നിറത്തിലുമാണ്‌ മൽസ്യ മുട്ടകൾ കാണാൻ കഴിയുക. പഴക്കം ചെന്ന മൽസ്യങ്ങളിൽ നിന്ന്‌ തയ്യാറാകുന്നത്‌ കൊണ്ടാണിതിന്റെ മൂല്യം ഇത്രയധികം വർദ്ധിച്ചത്‌. ഈയടുത്ത്‌ കിട്ടിയ ഒരു കടൽ മൽസ്യം ഏകദേശം 100 വർഷം വരെ പഴക്കമുള്ളതായിരുന്നു. ഔൺസിൻ 1000 ഡോളറിലധികം നൽകിയാണ്‌ ഈ കാവിയർ വിറ്റഴിച്ചത്‌. ബെലൂങ്ക കടൽ മൽസ്യങ്ങളുടെ അപകടകരമായ അവസ്ഥയാണ്‌ കാവിയറിനെ ഇത്രമാത്രം ചിലവു കൂട്ടിയ ഭക്ഷണപദാർഥമാക്കി മാറ്റിയത്‌.യുനൈറ്റഡ്‌ സ്റ്റേറ്റ്‌ അടക്കമുള്ള പല രാജ്യങ്ങൾ 2005 മുതൽ കവിയറിന്റെ ഇറക്കുമതി നിരോധിച്ചിട്ടുണ്ട്‌. എല്ലാ രാജ്യങ്ങളും ബെലുങ്ക കാവിയർ കയറ്റുമതി ചെയ്യുബോൾ ഇറാൻ മാത്രമാണ്‌ ഇറക്കുമതിയെ നിരോധിക്കാതിരുന്നത്‌. കടൽ മൽസ്യത്തെയും അതിന്റെ നിലനിൽപ്പിനെയും സംരക്ഷിക്കുകയെന്ന രാജ്യത്തിന്റെ കൃത്യമായ നയമാണ്‌ ഇതിനു പിറകിലുള്ളത്‌. വിറ്റാമിൻ B12 നൽകുന്ന കാവിയറിൽ കൊളസ്ട്രോളിന്റെയും ഉപ്പിന്റെയും അംശം വളരെക്കൂടുതലാണ്‌. ഒരു ടേബിൾ സ്പൂണിൽ 2.86 ഗ്രാം ഫാറ്റും 240mg സോഡിയവും അടങ്ങിയിട്ടുണ്ട്‌.

#expensivefood #mostexpensive #top10 #beluga #belugacaviarcost #RilàzmEdia

0 / 5. 0